പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽതൊട്ട് അനുഗ്രഹം തേടി ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യറായ്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
ഇന്ന് ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതനായതിനും ഈ പ്രത്യേക അവസരത്തെ ആദരിച്ചതിനും പ്രധാനമന്ത്രി നരേന്ദ്രമോദിജിയ്ക്ക് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്നത്തേയും പോലെ സ്വാധീനവും പ്രചോദനവും നൽകുന്ന,ഇന്ന് ഞങ്ങളെ പ്രചോദിപ്പിക്കുന്ന അങ്ങയുടെ വിവേകപൂർണമായ വാക്കുകൾ കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു’ എന്ന് പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഐശ്വര്യറായ് കൂട്ടിച്ചേർത്തു.









Discussion about this post