ന്യൂഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 21-ാം ഗഡു പുറത്തിറക്കി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ദക്ഷിണേന്ത്യൻ ദേശീയ ജൈവ കാർഷിക ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി എം കിസാന്റെ പുതിയ ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ഒൻപത് കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,000 കോടിയിലധികം രൂപയാണ് നേരിട്ട് കൈമാറിയത്.
നവംബർ 19 മുതൽ 21 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ ജൈവ കൃഷി ഉച്ചകോടി 2025, തമിഴ്നാട് ജൈവ കൃഷി പങ്കാളി ഫോറം ആണ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ സൗഹൃദവും സാമ്പത്തികമായി സുസ്ഥിരവുമായ ഒരു മാതൃകയായി ജൈവകൃഷിരീതികളെ ഉയർത്തിക്കൊണ്ടു വരാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ കാർഷിക ഭാവിക്ക് പ്രായോഗികവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഉച്ചകോടി പ്രാധാന്യം നൽകുന്നു.
2019 ഫെബ്രുവരി 24 ന് ആരംഭിച്ച പിഎം-കിസാൻ പദ്ധതി ഇന്ത്യയിലെ യോഗ്യരായ എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം 6,000 രൂപ സാമ്പത്തിക സഹായം നൽകുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 20 തവണകളിലായി 11 കോടി കർഷക കുടുംബങ്ങൾക്ക് 3.70 ലക്ഷം കോടിയിലധികം രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.









Discussion about this post