ഇന്ത്യക്കെതിരെ വിവാദപരാമർശങ്ങളുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുമായുള്ള ഒരു സമ്പൂർണ്ണ യുദ്ധ സാധ്യത പാകിസ്താന് തള്ളിക്കളയാനാവില്ലെന്ന് പാക് പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ രാജ്യം ‘പൂർണ്ണ ജാഗ്രത’യിലാണെന്ന് ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. എന്റെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, അതിർത്തി കടന്നുകയറ്റമോ ആക്രമണങ്ങളോ (ഒരുപക്ഷേ അഫ്ഗാൻ) ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഒരു സമഗ്ര യുദ്ധമോ ശത്രുതാപരമായ തന്ത്രമോ ഉണ്ടാകാനുള്ള സാധ്യത എനിക്ക് തള്ളിക്കളയാനാവില്ല. നമ്മൾ പൂർണ്ണമായും ജാഗ്രത പാലിക്കണമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനെ ’88 മണിക്കൂർ ട്രെയിലർ’ എന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. സാഹചര്യം ആവശ്യപ്പെട്ടാൽ ‘ഒരു അയൽരാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാകിസ്താനെ പഠിപ്പിക്കാൻ’ സായുധ സേന തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.









Discussion about this post