ഇന്ത്യക്ക് രാജ്യത്തെ സുപ്രധാനമായ പ്രതിരോധ ഉപകരണങ്ങൾ വിൽക്കുന്നതിന് അനുമതി നൽകി അമേരിക്ക. ജാവലിൻ മിസൈലുകൾ,എക്സ്‌കാലിബർ പ്രൊജക്ടൈൽസ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങൾ വിൽക്കാനുള്ള കരാറിനാണ് അംഗീകാരമായത്. 92.8 മില്യൺ ഡോളർ (ഏകദേശം 823 കോടി ഇന്ത്യൻ രൂപ) ആണ് ഈ കരാറിന്റെ ആകെ ഏകദേശ ചെലവ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസിയാണ് ഈ കാര്യങ്ങൾ അറിയിച്ചത്.
കരാറുമായി ബന്ധപ്പെട്ട് എല്ലാ സർട്ടിഫിക്കേഷനുകളും നൽകിയതായി ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി(ഡിഎസ്സിഎ) യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇന്ത്യയുമായുള്ള നിർദിഷ്ട ആയുധവിൽപ്പന യുഎസും ഇന്ത്യയുമായുള്ള തന്ത്രപ്രധാനബന്ധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഡിഎസ്സിഎ പറഞ്ഞു.
പ്രധാനമായും രണ്ട് പാക്കേജുകളാണ് കരാറിൽ ഉൾപ്പെടുന്നത്. ഉൾപ്പെടുന്നത്: ജാവലിൻ FGM 148 മിസൈലുകൾ (ഫ്‌ലൈ-ടു-ബൈ) 25 ജാവലിൻ ലൈറ്റ് വെയിറ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (LwCLU) അല്ലെങ്കിൽ ജാവലിൻ ബ്ലോക്ക് 1 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ. പരിശീലന ഉപകരണങ്ങൾ, മിസൈൽ സിമുലേഷൻ റൗണ്ടുകൾ, ഓപ്പറേറ്റർ മാനുവലുകൾ, സ്‌പെയർ പാർട്‌സുകൾ, സാങ്കേതിക സഹായം, മറ്റ് ലോജിസ്റ്റിക്‌സ് പിന്തുണകൾ എന്നിവയും ഈ 45.7 മില്യൺ പാക്കേജിൽ ഉൾപ്പെടുന്നു. ഇന്ത്യ ആവശ്യപ്പെട്ട 216 M982A1 എക്‌സ്‌കാലിബർ ടാക്ടിക്കൽ പ്രൊജക്‌റ്റൈലുകൾ വരെ വിൽക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്. പോർട്ടബിൾ ഇലക്ട്രോണിക് ഫയർ കൺട്രോൾ സിസ്റ്റംസ് (PEFCS), പ്രൈമറുകൾ, പ്രൊപ്പല്ലന്റ് ചാർജുകൾ, സാങ്കേതിക ഡാറ്റ, റിപ്പയർ സേവനങ്ങൾ തുടങ്ങിയ അനുബന്ധ ഇനങ്ങളും ഈ 47.1 മില്യൺ പാക്കേജിൽ ലഭ്യമാക്കും










Discussion about this post