പാകിസ്താൻ സമ്പദ്‌വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് കരുതിയ സ്വപ്‌ന പദ്ധതി വെറും രാഷ്ട്രീയതട്ടിപ്പാണെന്ന് കുറ്റപ്പെടുത്തൽ. പാക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. കൈസർ ബംഗാളിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
സിപിസിഇ ഉൾപ്പെടെയുള്ള പദ്ധതികൾ കണ്ണിൽപൊടിയിടാനുള്ള രാഷ്ട്രീയ വാഗ്ദാനങ്ങൾ മാത്രമാണെന്ന് ഡോ. കൈസർ വിമർശിച്ചു. ആദ്യം അവർ സിപിഇസി എന്ന് പറഞ്ഞു. പിന്നെ, സ്‌പെഷൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ കൗൺസിൽ (എസ്‌ഐഎഫ്‌സി) എന്ന മറ്റൊരു തട്ടിപ്പുമായി വന്നു. ഗ്രീൻ ഇനീഷ്യേറ്റീവ്, ഉഡാൻ പാക്കിസ്ഥാൻ തുടങ്ങിയ പദ്ധതികളും പിന്നാലെ വന്നു. ഒന്നും നടന്നില്ല. ഇപ്പോൾ പുതിയ അടവ് ‘അപൂർവ ധാതുക്കൾ’ (റെയർ എർത്ത്) ആണെന്നും ഡോ. കൈസർ പറഞ്ഞു.
സിപിഇസിയുടെ ഭാഗമായ ഗ്വാദർ തുറമുഖവും തട്ടിപ്പാണ് കഴിഞ്ഞ വർഷം ഒറ്റ കപ്പൽ പോലും വന്നിട്ടില്ല. ബലൂചിസ്ഥാനിൽ എത്തിയപ്പോൾ ഞാൻ ഗ്വാദർ തുറമുഖം സന്ദർശിച്ചിരുന്നു. അവിടെ ചെന്നപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ചോദിച്ചപ്പോൾ ഗാർഡ് ഗ്രാമത്തിലെ വീട്ടിൽ പോയിരിക്കുകയാണത്രേ”, ഡോ. കൈസർ പറഞ്ഞു. ഗ്വാദർ മികച്ച സൗകര്യമുള്ള തുറമുഖമാണെന്ന് കാണിക്കാൻ വർഷങ്ങൾക്ക് മുൻപ് അവിടെ രണ്ട് കപ്പലുകളിൽ 200 കോടി രൂപ ചെലവിട്ട് ഗോതമ്പുകളിറക്കി. പിന്നീട് ആ ഗോതമ്പുകൾ കറാച്ചി തുറമുഖത്തേക്ക് കൊണ്ടുപോയി. നേരിട്ട് കറാച്ചി തുറമുഖത്തുതന്നെ ഇറക്കിയിരുന്നെങ്കിൽ ആ 200 കോടി ലാഭിക്കാമായിരുന്നു
പാകിസ്താനിൽ വമ്പൻ നിക്ഷേപവുമായി ചൈന ആസൂത്രണം ചെയ്ത ചൈന-പാക് സാമ്പത്തിക ഇടനാഴിയാണ് (സിപിഇസി) തുടർപ്രവർത്തനങ്ങളില്ലാതെ പാതിവഴിയിൽ നിലച്ചത്. തുടക്കത്തിൽ 46.5 ബില്യൻ ഡോളർ (ഏകദേശം 3.9 ലക്ഷം കോടി ഇന്ത്യൻ രൂപ) നിക്ഷേപമായിരുന്നു പദ്ധതിക്ക് വിലയിരുത്തിയത്. പിന്നീടിത് 62 ബില്യനിലേക്ക് (6 ലക്ഷം കോടി രൂപ) ഉയർത്തി. ചൈനയിൽ നിന്നാരംഭിച്ച് പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയോട് ചേർന്ന് ഗ്വാദർ തുറമുഖം വരെ നീളുന്നതാണ് പദ്ധതി.













Discussion about this post