ഗാന്ധിനഗർ : അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) 61-ാമത് സ്ഥാപക ദിനാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭുജിൽ ആണ് ബിഎസ്എഫിന്റെ 61-ാമത് സ്ഥാപക ദിനം ആഘോഷിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഡ്യൂട്ടിക്കിടെ ജീവൻ ബലിയർപ്പിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ജവാൻമാരുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.
1965 ൽ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെത്തുടർന്ന് അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനായാണ് ബിഎസ്‌എഫ് സ്ഥാപിതമായത്. തുടക്കത്തിൽ 25 ബറ്റാലിയനുകളാണ് ബിഎസ്‌എഫിൽ ഉണ്ടായിരുന്നത്. പഞ്ചാബ്, ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിൽ അതിർത്തി സുരക്ഷയ്ക്കായി ബറ്റാലിയനുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ, ബിഎസ്‌എഫിന്റെ കീഴിൽ മൂന്ന് എൻഡിആർഎഫ് ഉൾപ്പെടെ 193 ബറ്റാലിയനുകളും ഏഴ് ബിഎസ്‌എഫ് ആർട്ടി റെജിമെന്റുകളും ആണുള്ളത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി കാവൽ സേനയാണ് ബിഎസ്എഫ്. 2.7 ലക്ഷത്തിലധികം സൈനികരാണ് ഇപ്പോൾ ബിഎസ്എഫിൽ സേവനമനുഷ്ഠിക്കുന്നത്.










Discussion about this post