ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഡൽഹി കാർ ബോംബാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരർ ഹമാസിന് സമാനമായ ഡ്രോൺ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം എടുത്തിട്ടുള്ളത്.
നിരവധി ഉന്നതതല യോഗങ്ങൾക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയം നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇന്ത്യയിലെ സിവിൽ വിമാനത്താവളങ്ങളിൽ ഇത്തരമൊരു സംരംഭം ഇതാദ്യമാണ്. ആഭ്യന്തര മന്ത്രാലയമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) , സിഐഎസ്എഫ്, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) രൂപീകരിച്ചിട്ടുണ്ട്.
പ്രാരംഭ ഘട്ടത്തിൽ ഡൽഹി, മുംബൈ, ശ്രീനഗർ, ജമ്മു, മറ്റ് സെൻസിറ്റീവ് വിമാനത്താവളങ്ങൾ എന്നിവയിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. തുടർന്ന് ക്രമേണ മറ്റ് വിമാനത്താവളങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും. മറ്റ് വിദേശ വിമാനത്താവളങ്ങളിലെ വിജയകരമായ മോഡലുകളും ഇതിനായി മാതൃകയാക്കുന്നതാണ്.











Discussion about this post