ആലപ്പുഴ : എസ്ഐആർ നടപടികളെ ജോലിഭാരവും സമ്മർദ്ദവും ആയിക്കാണുന്ന ബിഎൽഒമാർക്കിടയിൽ ഏറെ വ്യത്യസ്തനായി മാറി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ് ആലപ്പുഴയിലെ ഒരു ബിഎൽഒ. ആലപ്പുഴ ജില്ലയിൽ 108 കായംകുളം ബൂത്ത് നമ്പർ 96ൽ ബിനു ചന്ദ്രൻ ആണ് ഇപ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുന്നത്. എസ്ഐആർ ജോലികൾക്കിടയിൽ ഉണ്ടായ സ്വന്തം അമ്മയുടെ വേർപാടിൽ പോലും തളരാതെ ഇതിനകം തന്നെ എസ്ഐആർ ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തീകരിച്ചിരിക്കുകയാണ് ബിനു ചന്ദ്രൻ.
നിയോജകമണ്ഡലം 108 കായംകുളത്തെ 96 ആം ബൂത്തിലെ ബിഎൽഒ ആയ ബിനു ചന്ദ്രന്റെ അമ്മ നവംബർ 12ന് ആയിരുന്നു മരണപ്പെട്ടിരുന്നത്. എന്നാൽ അമ്മയുടെ മരണത്തിലും തളർന്നിരിക്കാതെ അദ്ദേഹം ജോലി വളരെയധികം ഭംഗിയായി 100% ത്തിൽ എത്തിച്ചു. അദ്ദേഹത്തിൻറെ അമ്മ ശ്രീ കനകമ്മ പഴയ ഒരു ബിഎൽഒ കൂടി ആയിരുന്നു എന്നതാണ് അദ്ദേഹത്തിന് പ്രചോദനമായത്. ഏവർക്കും മാതൃകയായ ഈ പ്രവർത്തനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ബിനു ചന്ദ്രനെ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചു.










Discussion about this post