ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ ഗംഭീര കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പുതന്നെ ചടങ്ങ് അവസാനിപ്പിച്ച് 8 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ദിവസം തന്നെ ബോളർമാരുടെ പറുദീസ ആണെന്ന് കാണിച്ച ട്രാക്കിൽ ഇരുടീമുകളുടെയും 19 വിക്കറ്റുകൾ ആയിരുന്നു വീണത്. ആദ്യ ദിനത്തിൽ ഇംഗ്ലണ്ടിന് ഉണ്ടായിരുന്ന എല്ലാ ആധിപത്യവും തൂത്തെറിഞ്ഞ് ഇന്ന് മുന്നിൽ കിട്ടിയ ലക്‌ഷ്യം ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറി മികവിലാണ് ഓസ്ട്രേലിയ വളരെ എളുപ്പത്തിൽ മറികടന്നത്.
രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയൻ മാധ്യമങ്ങളും മുൻ താരങ്ങളും വിജയം ആഘോഷിക്കുമ്പോൾ പണി കിട്ടിയിരിക്കുന്നത് ഇംഗ്ലണ്ടിനാണ്. ആഷസിന് മുമ്പ് നടത്തിയ വെല്ലുവിളികൾ ഒകെ മറന്ന് മാളത്തിൽ ഒളിക്കുകയാണ് മുൻ ഇംഗ്ലീഷ് താരങ്ങൾ. ഇന്ന് രണ്ടാം ദിനത്തിൽ കമെന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻ താരം സ്റ്റുവർട്ട് ബ്രോഡിനും നല്ല പണിയാണ് കിട്ടിയത്. മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻ ആയിരുന്നു സംഭവത്തിന്റെ സൂത്രധാരൻ.
എല്ലാത്തിന്റെയും തുടക്കം രണ്ടാം ഇന്നിങ്സിൽ ജോ റൂട്ടിന്റെ വിക്കറ്റ് വീണ സ്ഥലത്ത് നിന്നാണ്. ആദ്യ ഇന്നിഗ്‌സിൽ പൂജ്യനായി പുറത്തായ താരം തിളങ്ങും എന്നാണ് ഏവരും കരുതിയത് എങ്കിലും അത് ഉണ്ടായില്ല. 11 പന്ത് നേരിട്ട് എട്ട് റൺസ് മാത്രമെടുത്ത റൂട്ട് മിച്ചൽ സ്റ്റാർക്കിൻറെ പന്തിൽ ബൗൾഡായി മടങ്ങി. റൂട്ടിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഇതൊന്നും കാണാൻ പറ്റില്ല എന്ന മട്ടിൽ കണ്ണടച്ചിരിക്കുന്ന ബ്രോഡിനെയാണ് കാണാൻ സാധിച്ചത്.
എന്ടാഹയാലും ബ്രോഡിന്റെ വിഷമത്തിനിടയിൽ മാത്യു ഹെയ്ഡൻ ബ്രോഡിനെ കളിയാക്കുക ആയിരുന്നു. ബ്രോഡിനോട് ഇങ്ങോട്ടും പോകരുതെന്നും കമന്ററി ബോക്സിൽ തന്നെ ഇരിക്കാനായിരുന്നു ഹെയ്ഡൻ പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാണ്.
https://twitter.com/i/status/1992104124419379659












Discussion about this post