ന്യൂഡൽഹി : വനിതാ ക്രിക്കറ്റ് ലോകകപ്പിനും, അന്ധ വനിതാ ക്രിക്കറ്റ് ലോകകപ്പിനും പിന്നാലെ വനിതാ കബഡി ലോകകപ്പും സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ഇന്ത്യൻ കബഡി ടീമിന്റെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണിത്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് വീണ്ടും കിരീടം സ്വന്തമാക്കിയത്.
ടൂർണമെന്റിൽ ഇരു ടീമുകളും തോൽവിയറിയാതെ ആയിരുന്നു ഫൈനൽ വരെ എത്തിയിരുന്നത്. സെമി ഫൈനലിൽ ഇന്ത്യ ഇറാനെ പരാജയപ്പെടുത്തിയും ചൈനീസ് തായ്‌പേയ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയും ഫൈനലിലെത്തി. തിങ്കളാഴ്ച നടന്ന ഫൈനലിൽ 35-28 ന് വിജയിച്ചുകൊണ്ടാണ് ഇന്ത്യൻ വനിതാ ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം നേടിയത്.
വനിതാ കബഡി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മികച്ച മനക്കരുത്തും, കഴിവുകളും, സമർപ്പണവും ടീം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കബഡി ടീമിന്റെ വിജയം എണ്ണമറ്റ യുവാക്കളെ കബഡി പിന്തുടരാനും, കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും, ഉയർന്ന ലക്ഷ്യങ്ങൾ നേടാനും പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.









Discussion about this post