ലഖ്‌നൗ : രാമജന്മഭൂമി ക്ഷേത്രത്തിനായി ജീവൻ വെടിഞ്ഞവർക്ക് മോക്ഷം ലഭിക്കുന്ന ദിവസമാണിതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണ ചടങ്ങിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അശോക് സിംഗാൾ ജിയും മഹന്ത് രാമചന്ദ്ര ദാസ് ജി മഹാരാജും, ഡാൽമിയ ജിയുമെല്ലാം ഇന്നത്തെ ദിവസം ആത്മശാന്തിയും സമാധാനവും നേടിയിരിക്കും എന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
“അശോക് ജി (അശോക് സിംഗാൾ) ഇന്ന് സമാധാനം അനുഭവിച്ചിരിക്കണം. മഹന്ത് രാമചന്ദ്ര ദാസ് ജി മഹാരാജ്, ഡാൽമിയ ജി (മുതിർന്ന വിഎച്ച്പി നേതാവ് വിഷ്ണു ഹരി ഡാൽമിയ), നിരവധി സന്യാസിമാർ, വിദ്യാർത്ഥികൾ, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ അങ്ങിനെ പങ്കെടുക്കാൻ കഴിയാത്തെങ്കിലും ഈ ക്ഷേത്രത്തെക്കുറിച്ച് എപ്പോഴും സ്വപ്നം കണ്ടവർ എല്ലാം ഇന്ന് സംതൃപ്തരാകും. 500 വർഷത്തെ പോരാട്ടത്തിലൂടെ ഹിന്ദുക്കൾ തങ്ങളുടെ ‘സത്വം’ തെളിയിച്ചു. സത്യത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമായ ഈ രാമക്ഷേത്രം ഇന്നും നിലകൊള്ളുന്നു. ലോകത്തിന് ധർമ്മം, അറിവ്, സത്യം എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നാം ധൈര്യത്തോടെ മുന്നോട്ട് പോകണം,” എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
പതാക ഉയർത്തൽ ചടങ്ങിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹൻ ഭാഗവതും അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയെ ദർശിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് പ്രധാനമന്ത്രി മോദി രാമജന്മഭൂമി സമുച്ചയം സന്ദർശിക്കുകയും മാതാ അന്നപൂർണ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും അദ്ദേഹത്തിനൊപ്പം പ്രാർത്ഥന നടത്തി.










Discussion about this post