ചണ്ഡീഗഡ് : പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ സന്ദർശനം നടത്തി. ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പങ്കെടുക്കുന്നതിനായാണ് മോദി കുരുക്ഷേത്രയിൽ എത്തിയത്. കൂടാതെ ഭഗവാൻ കൃഷ്ണന്റെ ദിവ്യ ശംഖമായ “പാഞ്ചജന്യ”ത്തിന്റെ സ്മരണയ്ക്കായി കുരുക്ഷേത്രയിൽ പുതുതായി നിർമ്മിച്ച സ്മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. കുരുക്ഷേത്രയിൽ നടക്കുന്ന ഗീതാ മഹോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
പുണ്യനഗരിയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആറാമത്തെ സന്ദർശനമാണിത്. ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരുവായ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനത്തിൽ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പ്രധാനമന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി വൈകുന്നേരം 5:45 ന് ബ്രഹ്മ സരോവറിൽ ദർശനവും പൂജയും നടത്തും. 2025 ലെ അന്താരാഷ്ട്ര ഗീതാ മഹോത്സവത്തോടനുബന്ധിച്ചാണ് ഈ പരിപാടി നടക്കുന്നത്.










Discussion about this post