റെക്കോർഡ് കുതിപ്പിലേക്ക് കാൽവച്ച് നിഫ്റ്റി. ഏകദേശം ഒരുവർഷമായി തുടരുന്ന ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് നിഫ്റ്റി ഉയരങ്ങളിലെത്തിയത്. ഓടി,മെറ്റൽ ഓഹരികളാണ് പ്രധാനമായും നേട്ടം സ്വന്തമാക്കുന്നത്. ആഗോളസാഹചര്യവും ആഭ്യന്തരഘടകങ്ങളും അനുകൂലമായതാണ് കാരണം.
യുഎസ് വിപണികളിലെ ഉണർവ്, ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ ആഗോളതലത്തിൽ വിപണിയെ ഉത്തേജിപ്പിച്ചു. നടപ്പ് സാമ്പത്തികവർഷം രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്ന വരുമാന വളർച്ചയും ഒക്ടോബറിലെ ഉപഭോഗ വർധനവുമാണ് വിപണിയെ ചലിപ്പിച്ച ആഭ്യന്തര ഘടകങ്ങൾ.
കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങിക്കൂട്ടാമെന്ന കണക്കുകൂട്ടലിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വീണ്ടും വിപണിയിൽ തിരിച്ചെത്തിയതും ഉണർവിന് കാരണമായി












Discussion about this post