വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ രൂക്ഷമായി പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, വെടിയുതിർത്തയാളെ ‘മൃഗം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ വളരെ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു. ‘ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയുമാണ്, രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യം’ എന്നും ട്രംപ് കൂട്ടിച്ചേർത്തു
വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു. വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചതായും പ്രസിഡൻറ് ട്രംപ് അറിയിച്ചു
വെടിവയ്പ്പ് നടത്തിയത് അഫ്ഗാൻ പൗരനാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ രാജ്യത്തിനെതിരെ കടുത്ത നടപടികളും യുഎസ് സ്വീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനെ ഭൂമിയിലെ നരകക്കുഴി എന്ന് വിമർശിച്ച അദ്ദേഹം ഈ ഹീനമായ ആക്രമണം തിന്മയുടേയും വിദ്വേഷത്തിന്റെയും ഭീകരതയുടെയും പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. രാജ്യത്തിനും മനുഷ്യരാശിക്കും എതിരായ കുറ്റകൃത്യമാണ് നടന്നതെന്നും ട്രംപ് വിമർശിച്ചു.
സുരക്ഷാ, പരിശോധനാ നടപടിക്രമങ്ങൾ പുനഃപരിശോധിക്കുന്നത് വരെ, അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് ഉടനടി നിർത്തിവെക്കുന്നുവെന്നും രാജ്യത്തിന്റെയും അമേരിക്കൻ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷൻ സർവീസസ് എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.













Discussion about this post