ബിജെഡിഎസിന്റെ യുവ സ്ഥാനാര്‍ത്ഥി നിര ഏറെ ഉറക്കം കെടുത്തുക സിപിഎമ്മിനെ ആയിരിക്കും. അവരുടെ പരമ്പരാഗത വോട്ടുകളെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് മിക്ക സ്ഥാനാര്‍ത്ഥികളും. എല്‍ഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
ആലപ്പുഴ:നേതൃഗുണവും യുവരക്തവും ഇടകലര്‍ന്ന ശക്തമായ സ്ഥാനാര്‍ത്ഥികളെ അണി നിരത്തി ബിഡിജെഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നിലെത്തി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥി നിര മറ്റുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് യുവത്വത്തിന് പ്രാധാന്യം നല്‍കുന്നതാണ്. അഭിഭാഷകരുള്‍പ്പടെ അക്കാദമിക് രംഗത്തും, എസ്എന്‍ഡിപി നേതൃത്വത്തിലൂടെ സംഘാടന രംഗത്തും മികവ് തെളിയിച്ചവരാണ് ബിഡിജെഎസ് ഇന്ന് പ്രഖ്യാപിച്ച 29 അംഗ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
മിക്കയിടത്തും ത്രിതോണ മത്സരം കാഴ്ച വെക്കാനും അട്ടിമറി വിജയം നേടാനും കെല്‍പുള്ള പലരും സ്ഥാനാര്‍ത്ഥികളായുണ്ട് എന്നത് ബിഡിജെഎസ് അണികളെയും ബിജെപിയേയും ഒരു പോലെ ആവേശത്തിലാക്കും. ബിഡിജെഎസ് പ്രതീക്ഷ അര്‍പ്പിക്കുന്ന കുട്ടനാട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു തന്നെയാണ് മത്സരരംഗത്തുള്ളത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പത്തു വര്‍ഷമായി എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമാണ് സുഭാഷ് വാസു.
അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് തിരുവല്ലയില്‍ മത്സരിക്കുന്നതും എന്‍ഡിഎ മുന്നണിയ്ക്ക് ആവേശം പകരും. നാട്ടികയില്‍ ടിവി ബാബുവും വൈക്കത്ത് കെപിഎംഎസ് സംസ്ഥാന പ്രസിഡണ്ട് നീലകണ്ഠന്‍ മാസ്റ്ററും ഏറെ പ്രതീക്ഷയുണര്‍ത്തുന്നു. തൊടുപുഴയില്‍ മന്ത്രി പി.ജെ ജോസഫിനെതിരെ മത്സരിക്കുന്ന അഭിഭാഷകനും യുവനേതാവുമായ അഡ്വക്കറ്റ് പ്രവീണ്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. അഭിഭാഷകനായ പ്രവീണായിരിക്കും ഇവിടെ പി.ജെ ജോസഫിന്റെ പ്രധാന എതിരാളി എന്നാണ് ബിഡിജെഎസ് നേതാക്കള്‍ അവകാശപ്പെടുന്നത്. പറവൂരിലും വൈപ്പിനിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ കണ്ടെത്തിയത് എന്‍ഡിഎയ്ക്ക് പൊതുവില്‍ ആവേശം പകരും.
ബിജെഡിഎസിന്റെ യുവ സ്ഥാനാര്‍ത്ഥി നിര ഏറെ ഉറക്കം കെടുത്തുക സിപിഎമ്മിനെ ആയിരിക്കും. അവരുടെ പരമ്പരാഗത വോട്ടുകളെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് മിക്ക സ്ഥാനാര്‍ത്ഥികളും. എല്‍ഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് പത്ത് മുതല്‍ 20 ശതമാനം വരെ വോട്ടുകള്‍ പിടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞാല്‍ അത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും. പലയിടത്തും സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും എഴുപത് ശതമാനത്തോളം ഈഴ വോട്ടുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്നു എന്നാണ് റിപ്പോരട്ട് എന്നാല്‍ ഇത് ഇത്തവണ എത്രത്തോളം കുറയും എന്നതാണ് സിപിഎം കേന്ദ്രങ്ങളെ അസ്വസ്ഥപാക്കുന്നത്. വലിയ തോതിലുള്ള പ്രചരണവും സിപിഎമ്മിനെതിരെ ബിഡിജെഎസിന്റെ ഭാഗത്ത് നിന്നുണ്ടാകും. രാഷ്ട്രീയം മറന്ന് എസ്എന്‍ഡിപി അണികള്‍ ബിഡിജെഎസിനൊപ്പം നിരക്കാനിടയുണ്ട് എന്നതും സിപിഎമ്മിന്റെ ഉറക്കം കെടുത്തും.
സംഘാടന രംഗത്ത് സജീവമായ നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ രംഗത്ത് പുതുമുഖങ്ങളായിതിനാല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ട സാഹചര്യമില്ല. ഈ യുവാക്കള്‍ക്ക് ഒരവസരം നല്കുന്നത് ഗുണകരമാകും എന്ന തരത്തില്‍ നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്നും പൊതുവെ വിലയിരുത്താം. വികസനം പ്രധാന അജണ്ടായാക്കി മുന്നോട്ട് പോകാനാണ് ബിഡിജെഎസ് തീരുമാനം, മതവിവേചനം പോലുള്ള വിഷയങ്ങളും ചിലയിടത്ത് പ്രചരണ വിഷയമാകും.
Discussion about this post