ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോൻ, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, കെപിഎസി ലളിത തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രം മലയാളി സിനിമ പ്രേമികളെ ഒരുപാട് കരയിച്ച ഒന്നായിരുന്നു.
ഷെയർ ബ്രോക്കറായ ഉണ്ണിയുടെയും( സുരേഷ് മേനോൻ) അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അലക്സിന്റെയും( മുരളി ഗോപി) ജീവിതത്തിലേക്ക് ഹൈറേഞ്ചിൽ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നു. തങ്ങളെ തേടി വന്നത് ജോസ് അല്ല എന്നും സ്കൂൾ കാലത്ത് തങ്ങൾ ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച ശിവൻകുട്ടി( മോഹൻലാൽ) ആണെന്ന് അറിയുന്ന നിമിഷം അവർ ഭയക്കുന്നു. ജയിൽ ശിക്ഷ ഒകെ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം സ്വസ്ഥമായി മറ്റൊരു നാട്ടിൽ ജീവിതം തുടങ്ങിയ ശിവകുട്ടി ഒരു ജീപ്പ് ഡ്രൈവറായി ഭാര്യയോടും മകളോടും ഒപ്പം സമാധാനമായി ജീവിക്കുക ആയിരുന്നു.
ഇതിനിടയിലാണ് ശിവൻകുട്ടി കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച കഥ ഭാര്യ അറിയുന്നത്. തുടർന്ന് അവർ ഭർത്താവുമായി ഉടക്കുന്നു, സത്യം പറഞ്ഞ് മനസിലാക്കാൻ ശിവൻകുട്ടി ശ്രമിച്ചിട്ടും അവർ അതൊന്നും കേൾക്കുന്നില്ല. എന്തായാലും കൂട്ടുകാർ നേരിട്ട് വന്ന് സംസാരിച്ചാൽ അതൊക്കെ അവൾ വിശ്വസിക്കും എന്ന് പറഞ്ഞാണ് ശിവൻകുട്ടി ഇരുവരെയും തേടി വരുന്നത്. ഒരുപാട് വഴക്കുകൾക്കും അടിപിടിടിക്കും ഒടുവിൽ അവർ മോഹൻലാലിനൊപ്പം അയാളുടെ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്.
അവിടെ ചെല്ലുന്ന സമയത്താണ് ഭാര്യയും കുഞ്ഞുമൊക്കെ മരിച്ചെന്നും ശേഷമാണ് മോഹൻലാൽ തങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടത് എന്നുമൊക്കെ അവർ അറിയുന്നത്. ശിവൻകുട്ടി വല്ലാത്ത മാനസിക അവസ്ഥയിലാണ് നിൽക്കുന്നത് എന്നതിനാൽ അവർ ഓടി രക്ഷപെടുന്നു. എന്നാൽ ശിവകുട്ടി അവരെ പിന്തുടരുകയും പിടികൂടുകയും ചെയ്തു. ഇരുവരും ഭയന്ന് നിൽക്കുമ്പോൾ തന്റെ മകളുടെ പ്രിയ നായക്കുട്ടിയെ, ഉണ്ണിയുടെ കൈയിൽ ഏല്പിച്ചിട്ട് അത് അയാളുടെ മകളുടെ കൈയിൽ കൊടുക്കാൻ പറയുന്നു.
ശേഷം ശിവൻകുട്ടി
എന്റെ…. എന്റെ..എന്റെ!….
മോളുടെ ജീവനായിരുന്നു
ഇത് ലച്ചുവിന് കൊടുക്കണം.. അവളുടെ അനിയത്തി തന്നതാണെന്ന് പറഞ്ഞു ….
അവൾ അറിയണ്ട ഒന്നും…. ഒന്നും അറിയണ്ട …. രണ്ടിനെയും കൊന്ന് കുഴിച്ച് മൂടാനാ ഞാൻ ഇവിടെ കൊണ്ടുവന്നത് !…
പക്ഷെ അതിന് മുമ്പ് എല്ലാം ഏറ്റ് പറഞ്ഞ് നിങ്ങൾ കീഴടങ്ങി ….
ഇനി എന്തിനാ?…. പോ പോ എന്റെ മനസ്സ് മാറുന്നതിനു മുമ്പ് എങ്ങോട്ടാന്ന് പോയി രക്ഷപെട്ടോ … അല്ലേൽ ഞാൻ!…. ഞാനിനി എന്താ ചെയ്യുക എന്ന് എനിക്കറിയില്ല
ഈ ഡയലോഗ് പറഞ്ഞ് ജീപ്പുമായി പോകുകയാണ്. മോഹൻലാൽ എന്ന നടന്റെ വൺ മാൻ ഷോ ആയിരുന്നു സിനിമയുടെ അവസാന 20 മിനിറ്റ്.













Discussion about this post