കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടുത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തീപിടുത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
നിലവിൽ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുച്ചതെന്നും അൽപ്പസമയം മുമ്പാണ് തീപിടുത്തം ഉണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ് സംഭവം ശ്രദ്ധയിൽ പെടുത്തിയത്.











