Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേത്: എൽഒസി കടന്ന് വ്യാപാരം നടത്തിയാലും ജിഎസ്ടി ബാധകം; സുപ്രധാന വിധിയുമായി കോടതി

by Brave India Desk
Nov 30, 2025, 05:17 pm IST
in India, International
Share on FacebookTweetWhatsAppTelegram

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേത് ആണെന്നും എൽഒസി കടന്ന് വ്യാപാരം നടത്തിയാലും ജിഎസ്ടി ബാധകമാണെന്നും ജമ്മുകശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് സഞ്ജീവ് കുമാർ,ജസ്റ്റിസ് സഞ്ജയ് പരിഹാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പാക് അധിനിവേശ കശ്മീർ നിയമപരമായി മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമാണെന്നും അതിനാൽ, അവിടെ നിന്നുള്ള വിതരണങ്ങൾ സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വ്യാപാരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

2008 ൽ ആരംഭിച്ച ക്രോസ്-എൽഒസി വ്യാപാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ കോടതി പരിഗണിക്കുകയായിരുന്നു കോടതി.നിയന്ത്രണ രേഖ കൊണ്ട് വിഭജിക്കപ്പെട്ട കശ്മീരിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വ്യാപാരം ഇറക്കുമതി-കയറ്റുമതിയല്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി.

Stories you may like

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

2019 ഫെബ്രുവരി 14 ന് പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്നുള്ള എൻഐഎ അന്വേഷണത്തിൽ വ്യാപാരികളുടെ ഒരു ശൃംഖല ഈ ബാർട്ടർ വ്യാപാരം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി, ഈ വരുമാനം തീവ്രവാദ ഫണ്ടിംഗിനായി ഉപയോഗിക്കുകയായിരുന്നു. തുടർന്ന്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു, ഇറക്കുമതി കുറച്ചുകാണൽ, കയറ്റുമതി അമിതമായി റിപ്പോർട്ട് ചെയ്യൽ, അപ്രഖ്യാപിത ലാഭം തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിൽപ്പന നികുതി, ജിഎസ്ടി നോട്ടീസുകൾ പുറപ്പെടുവിച്ചു.

2017ൽ ജിഎസ്ടി നടപ്പിലായപ്പോൾ അതിർത്തി വഴിയുള്ള ഈ വ്യാപാരത്തിന് നികുതി ഇളവ് നൽകിയിരുന്നില്ല. എന്നാൽ ഇത് ‘സീറോ റേറ്റഡ്’ (നികുതിയില്ലാത്ത) വ്യാപാരമായി കണ്ട് വ്യാപാരികൾ നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തില്ല. ഇതിനെതിരെ ലഭിച്ച കാരണം കാണിക്കൽ നോട്ടീസുകളെയാണ് ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തത്. ക്രോസ്-എൽഒസി വ്യാപാരം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതി, കയറ്റുമതി വ്യാപാരമാണെന്നതുൾപ്പെടെ ഹർജിക്കാർ കോടതിയിൽ വാദിച്ചു. ചക്കാൻ-ദ-ബാഗ് (പൂഞ്ച്), റാവലകോട്ട്, ഉറി, മുസാഫറാബാദ് എന്നിവിടങ്ങൾ തമ്മിലുള്ള ബാർട്ടർ വ്യാപാരം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരസ്പര ഉടമ്പടി പ്രകാരമാണ് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു. അത്തരം വ്യാപാരം നികുതി രഹിതമായിരുന്നു, കൂടാതെ കറൻസി വിനിമയവും ഉൾപ്പെട്ടിരുന്നില്ല.

എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല, ബിസിനസിന്റെ സ്വഭാവം എന്തുതന്നെയായാലും, സ്ഥലത്തിന്റെയും വിതരണത്തിന്റെയും നിർവചനം നിയമപ്രകാരം നിർണ്ണയിക്കപ്പെടുന്നു, അതിനാൽ ജിഎസ്ടി ബാധകമാകുമെന്ന് പറഞ്ഞു. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, ചരക്ക് വിതരണം ചെയ്യുന്നവരും വിതരണ സ്ഥലവും ജമ്മു കശ്മീരിനുള്ളിൽ തന്നെയാണ് ഉൾപ്പെടുന്നത്. അതുകൊണ്ട് ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരമല്ല, മറിച്ച് സംസ്ഥാനത്തിനകത്തുള്ള വ്യാപാരമായാണ് കണക്കാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. അധികൃതർ നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾക്ക് മറുപടി നൽകാൻ വ്യാപാരികൾക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Tags: cross-LoC tradeintra-state tradeSince PoK is part of IndiaPoK is part of India
ShareTweetSendShare

Latest stories from this section

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

Discussion about this post

Latest News

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ർ​ക്‌​സി​സ്റ്റു​കാ​രു​ടെ രീ​തി​യ​ല്ല;അസഭ്യം പറയുന്ന സംസ്കാരം ഞങ്ങൾക്കില്ല;എംഎം മണി

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies