ഇന്ത്യയുമായി തനിക്കുള്ള അധികമാരും അറിയാത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക്. തന്റെ ജീവിത പങ്കാളിയായ ഷിവോൺ സിലിസ് പാതി ഇന്ത്യക്കാരിയാണെന്നാണ് ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. സെറോദ സഹസ്ഥാപകനായ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിലിസിലുള്ള ഒരു മകന്റെ മിഡിൽ നെയിം നൊബേൽ ജേതാവായ സുബ്രഹ്‌മണ്യൻ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായി ശേഖർ എന്ന് ചേർത്തിട്ടുണ്ടെന്നും മസ്‌ക് പറഞ്ഞു. ‘ഒരുപക്ഷേ, നിങ്ങൾക്കറിയില്ലായിരിക്കും, എന്റെ പങ്കാളി പാതി ഇന്ത്യക്കാരിയാണ്. മാത്രമല്ല, എന്റെ മക്കളിലൊരാളുടെ മിഡിൽ നെയിം ശേഖർ എന്നാണെന്നാണ് മസ്‌കിന്റെ വാക്കുകൾ.
നിങ്ങൾക്കറിയാമോ എന്ന് എനിക്കറിയില്ല, പക്ഷെ പങ്കാളിയായ ഷിവോൺ ജിലിസ് പകുതി ഇന്ത്യക്കാരിയാണ്. അവൾ കാനഡയിലാണ് വളർന്നതെങ്കിലും കുഞ്ഞായിരിക്കുമ്പോൾ ദത്തെടുക്കപ്പെട്ടതാണ്. കൃത്യമായ വിശദാംശങ്ങൾ എനിക്കറിയില്ലെന്ന് മസ്‌ക് പറഞ്ഞു. അവളുടെ പിതാവ് യൂണിവേഴ്‌സിറ്റിയിലെ ഒരു എക്‌സ്‌ചേഞ്ച് വിദ്യാർഥിയെപ്പോലെയായിരുന്നുവെന്ന് ഞാൻ കരുതുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി.
2017ലാണ് മസ്‌കിന്റെ എഐ കമ്പനിയായ ന്യൂറലിങ്കിൽ ഷിവോൺ ജിലിസ് ജോലി ആരംഭിക്കുന്നത്. നിലവിൽ ഓപ്പറേഷൻസ് ആൻഡ് സ്‌പെഷൽ പ്രോജക്ട്‌സ് ഡയറക്ടറാണ് ഷിവോൺ. യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദം നേടിയ ഷിവോണിന് മസ്‌കിൽ നിന്നും നാലുമക്കളുണ്ട്. 2021 ൽ ഇരട്ടക്കുട്ടികളും 2024 ൽ മകളും ഒരു വർഷത്തിനുശേഷം മറ്റൊരു കുഞ്ഞും ഇവർക്ക് ജനിച്ചിരുന്നു.
ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മസ്‌ക് പറഞ്ഞു. ‘പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളുടെ വലിയ ഗുണഭോക്താക്കളാണ് അമേരിക്ക, പക്ഷേ ഇപ്പോൾ അത് മാറുന്നതായി തോന്നുന്നുവെന്ന് മസ്‌ക് കൂട്ടിച്ചേർത്തു.












Discussion about this post