ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ മേൽനോട്ട വകുപ്പിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ഉഷ ജാനകിരാമന് നിയമനം. 2025 ഡിസംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. റിസർവ് ബാങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള ഉഷ ജാനകിരാമൻ, നിയന്ത്രണം, ബാഹ്യ നിക്ഷേപവും പ്രവർത്തനങ്ങളും, ബാങ്കിംഗ് മേൽനോട്ടം, പൊതു കടം മാനേജ്മെന്റ്, കറൻസി മാനേജ്മെന്റ്, റിസർവ് ബാങ്കിലെ മറ്റ് മേഖലകൾ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ സെൻട്രൽ ഓഫീസിലെ റെഗുലേഷൻ വകുപ്പിൽ ചീഫ് ജനറൽ മാനേജർ-ഇൻ-ചാർജ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഉഷ ജാനകിരാമൻ. ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഉഷ ജാനകിരാമൻ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ, മേൽനോട്ട വകുപ്പ് (റിസ്ക്, അനലിറ്റിക്സ്, ദുർബലതാ വിലയിരുത്തൽ) കൈകാര്യം ചെയ്യുമെന്ന് റിസർവ്ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.










Discussion about this post