പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യം ചെയ്യമെന്ന് റിപ്പോർട്ട്. രാഹുൽ മുങ്ങിയത് ചുവന്ന നിറത്തിലുളള ഫോക്സ്വാഗൺ പോളോ കാറിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ചോദ്യം ചെയ്യൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നടിക്ക് നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. പോലീസ് നടിയെ ഇതിനകം ഫോണിൽ ബന്ധപ്പെട്ടെന്നും സൂചനയുണ്ട്.രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചെന്ന് തെളിഞ്ഞാൽ നടിയെ കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്.
അടുത്ത കാലത്ത് രണ്ടു നടിമാർ രാഹുലിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടീൽ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരം.
അതേസമയം ഒളിവിൽ പോയ രാഹുലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അദ്ദേഹത്തിന്റെ ഡ്രൈവർ ആൽവിനെ പാലക്കാട്ടെ ഫ്‌ലാറ്റിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.













Discussion about this post