ബലൂച് വിമോചനപോരാളിയായ വനിതാ ചാവേർ നടത്തിയ ആക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോർപ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ്-സ്വർണ ഖനന പദ്ധതി കേന്ദ്രം പ്രവർത്തിക്കുന്നതുമായ കെട്ടിടത്തിലാണ് ചാവേറാക്രമണം ഉണ്ടായത്.സറീന റഫീഖ് എന്ന ട്രാംഗ് മഹൂ ആണ് സ്വയം പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ബിഎൽഎഫ് വനിതാ ചാവേറിനെ ആക്രമണത്തിനായി ഉപയോഗിക്കുന്നത്. അതീവ സുരക്ഷയിൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് ആക്രമിച്ചത്.
വിമത പോരാളികൾക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാൻ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വെച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.ചാവേറിന്റെ ചിത്രം ബിഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. ബിഎൽഎഫിന്റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറായവരുടെ കൂട്ടമായ ‘സാദോ ഓപ്പറേഷൻ ബറ്റാലിയനാ’ണ് (എസ്ഒബി) ഈ ഓപ്പറേഷൻ നടത്തിയതെന്ന് വക്താവ് ഗ്വാഹ്റാം ബലൂച് ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, നവംബർ 28 നും 29 നും ഇടയിൽ ബലൂചിസ്ഥാനിലുടനീളം നടന്ന ഏകോപിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബിഎൽഎഫ് ഒരു പ്രസ്താവന പുറത്തിറക്കി.29 ആക്രമണങ്ങളിലായി 27 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു, തങ്ങളുടെ പോരാളികൾ പ്രധാന മോട്ടോർവേകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി.











Discussion about this post