ന്യൂഡൽഹി; ശുക്ല യജുർവേദത്തിന്റെ മധ്യാന്ദിനി ശാഖയിലെ 2,000 മന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ദണ്ഡക്രമ പാരായണം തുടർച്ചയായ 50 ദിവസങ്ങളിലായി പൂർത്തിയാക്കി. 19 വയസ്സുള്ള വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു, “വരും തലമുറകൾ ഓർമ്മിക്കുന്ന ഒരു നേട്ടം” എന്നാണ് പ്രധാനമന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്.
“19 വയസ്സുള്ള വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെ ചെയ്തത് വരും തലമുറകൾ ഓർക്കും! ശുക്ല യജുർവേദത്തിന്റെ മധ്യാന്ദിനി ശാഖയിലെ 2000 മന്ത്രങ്ങൾ അടങ്ങിയ ദണ്ഡക്രമ പാരായണം 50 ദിവസത്തിനുള്ളിൽ തടസ്സമില്ലാതെ പൂർത്തിയാക്കിയതിൽ ഇന്ത്യൻ സംസ്കാരത്തോട് അഭിനിവേശമുള്ള ഓരോ വ്യക്തിയും അദ്ദേഹത്തിൽ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിപ്പ് പങ്കുവെച്ചു.
“നിരവധി വേദ വാക്യങ്ങളും വാക്കുകളും ഉൾപ്പെടുന്നതാണ് മധ്യാന്ദിനിയിലെ മന്ത്രങ്ങൾ . നമ്മുടെ ഗുരു പരമ്പരയുടെ മഹത്വം അദ്ദേഹം ഉൾക്കൊള്ളുന്നു. കാശിയിൽ നിന്നുള്ള എംപി എന്ന നിലയിൽ , ഈ പുണ്യനഗരത്തിൽ ഈ അസാധാരണ നേട്ടത്തിൽ ഞാന അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും, അദ്ദേഹത്തെ പിന്തുണച്ച ഇന്ത്യയിലുടനീളമുള്ള നിരവധി സന്യാസിമാർക്കും, , പണ്ഡിതന്മാർക്കും, സംഘടനകൾക്കും എന്റെ പ്രണാമങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post