പ്രധാനമന്ത്രി നരേന്ദ്രമോദിയെ സോഷ്യൽമീഡിയയിലൂടെ അവഹേളിക്കാൻ ശ്രമിച്ച് സ്വന്തം അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ കോൺഗ്രസ്. നരേന്ദ്രമോദിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിക്കുന്ന എഐ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചാണ് കോൺഗ്രസ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ചെവ്വാഴ്ച രാത്രിയാണ് കോൺഗ്രസ് നേതാവ് രാഗിണി നായക് ആഗോള പരിപാടിയിൽ കെറ്റിലും ഗ്ലാസുമായി പ്രധാനമന്ത്രി നടക്കുന്ന ഒരു എഐ നിർമിത വീഡിയോ പങ്കുവെച്ചത്. പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്. വീഡിയോയിൽ പ്രധാനമന്ത്രി ഇളം നീല കോട്ടും കറുത്ത ട്രൗസറും ധരിച്ച്, കെറ്റിലും ചായ ഗ്ലാസുമായി ഒരു റെഡ് കാർപെറ്റ് പരിപാടിയിൽ പങ്കെടുക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു, പശ്ചാത്തലത്തിൽ അന്താരാഷ്ട്ര പതാകകളും ത്രിവർണ്ണ പതാകയും പ്രദർശിപ്പിച്ചിരിക്കുന്നു.
നാണമില്ലാത്ത പ്രവൃത്തിയെന്നാണ് ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചത്. രേണുക ചൗധരി പാർലമെന്റിനെയും ശിവസേനയെയും അപമാനിച്ചതിന് ശേഷം, ഇപ്പോൾ രാഗിണി നായക് പ്രധാനമന്ത്രി മോദിയുടെ ‘ ചായ്വാല ‘ പശ്ചാത്തലത്തെ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിരിക്കുന്നുവെന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ‘ഒബിസി സമുദായത്തിൽ നിന്നുള്ള, എളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന, കഠിനാധ്വാനിയായ ഒരു പ്രധാനമന്ത്രിയെ അംഗീകരിക്കാൻ ഉന്നത കോൺഗ്രസിന് കഴിയില്ല. അവർ മുമ്പ് അദ്ദേഹത്തിന്റെ ‘ ചായ്വാല ‘ വേരുകളെ പരിഹസിച്ചിട്ടുണ്ട്, 150-ലധികം തവണ അദ്ദേഹത്തെ അധിക്ഷേപിച്ചിട്ടുണ്ട്, ബീഹാറിൽ അദ്ദേഹത്തിന്റെ അമ്മയെ പോലും ലക്ഷ്യം വച്ചിട്ടുണ്ട്. ജനങ്ങൾ ഒരിക്കലും ഇവർക്ക് ക്ഷമിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ വാദ്നഗർ സ്റ്റേഷനിൽ തന്റെ അച്ഛൻ ചായക്കട നടത്തിയിരുന്നുവെന്നും കുട്ടിക്കാലത്ത് താൻ അച്ഛനെ സഹായിച്ചിരുന്നുവെന്നും പ്രധാനമന്ത്രി മുൻപ് പറഞ്ഞിരുന്നു.









Discussion about this post