നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികസേനാ അഭ്യാസപ്രകടനങ്ങൾ ശംഖുമുഖത്ത് ആരംഭിച്ചു. മുഖ്യാതിഥിയായ. രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്ലാണ് സ്വീകരിച്ചത്.
വേദിയിലെത്തിയ രാഷ്ട്രപതിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകിയാണ് നാവികസേന സ്വീകരിച്ചത്.ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും.
ദേശീയഗാനത്തിനൊപ്പം ഐഎൻഎസ് കൊൽക്കത്തയിൽ നിന്നുള്ള 21 ഗൺ സല്യൂട്ടോടെയാണ് പരിപാടി ആരംഭിക്കുന്നത്. വിക്രാന്ത് ഉൾപ്പെടെയുള്ള 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളും സേനയുടെ കരുത്തറിയിക്കുന്ന അഭ്യാസപ്രകടനത്തിന് രാഷ്ട്രപതിയെത്തിയതോടെ തുടക്കമായി.
യുദ്ധവിമാനങ്ങളിൽ നിന്നുള്ള വെടിവയ്പും പ്രതിരോധവും നാവികാഭ്യാസത്തിലുണ്ടാകും. അന്തർവാഹിനിയുടെ പ്രകടനങ്ങളും കാണാം. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) അഭ്യാസവുമുണ്ട്. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും പരിചയപ്പെടുത്തും. പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിന്റെ ഭാഗമാകും. 9,000 പേര്‍ക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് അഭ്യാസ പ്രകടനം കാണാം
6.57ന് രാഷ്ട്രപതി വേദിയിൽനിന്ന് ലോക്ഭവനിലേക്ക് പോകും. വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴം രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് പോകും.










Discussion about this post