ആറുവയസുകാരിയുടെ കൊലപാതകത്തിൽ പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.സ്വന്തം മകനെയടക്കം മൂന്ന് കുട്ടികളെ യുവതി ഇതിന് മുൻപ് കൊലപ്പെടുത്തിയെന്നാണ് വിവരം. തന്നേക്കാൾ ,സൗന്ദര്യമുള്ളവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന പ്രത്യേക സ്വഭാവമാണ് യുവതിയുടേത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് കൊലപാതകിയായ പൂനം.
തിങ്കളാഴ്ച പൂനത്തിന്റെ കുടുംബം ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ സമയമാണ് പൂനം തന്റെ സഹോദരന്റെ മകളായ ആറുവയസുകാരി വിദിയെ കൊലപ്പെടുത്തിയത്. കുട്ടിയെ വാട്ടർ ടബ്ബിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. വിദിയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പൂനം തന്റെ മകൻ ഉൾപ്പെടെയുള്ള മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച വിദിയും മാതാപിതാക്കളും മുത്തശ്ശിയും മുത്തശ്ശനും പൂനവും ഉൾപ്പെടെയുള്ളവർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. ഇടയ്ക്ക് വച്ച് വിദിയെ കാണാതായി തിരച്ചിലിൽ വിദിയെ ബന്ധുവിന്റെ വീടിന്റെ സ്‌റ്റോർ റൂമിലുള്ള വാട്ടർ ടബ്ബിൽ മുങ്ങിയനിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തുടർന്ന് വിദിയുടെ പിതാവ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൂനമാണെന്ന് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ തന്നേക്കാൾ സൗന്ദര്യമുള്ളവരായി ആരെയും കാണാൻ പൂനം ഇഷ്ടപ്പെടുന്നില്ല. സുന്ദരികളായ പെൺകുട്ടികളെയാണ് പൂനം ലക്ഷ്യമിട്ടിരുന്നത്. ആകെ നാല് കുട്ടികളെയാണ് പൂനം കൊലപ്പെടുത്തിയത്. മൂന്ന് പെൺകുട്ടികളെയും പിന്നെ സ്വന്തം മകനെയുമാണ് ഇല്ലാതാക്കിയത്.
2023ലായിരുന്നു ആദ്യ കൊലപാതകം. ബന്ധുവായ പെൺകുട്ടിയെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി. സംശയം തോന്നാതിരിക്കാൻ അതേവർഷം തന്നെ മകനെയും കൊന്നു. ഈ വർഷം ഓഗസ്റ്റിൽ പൂനം സിവഹ ഗ്രാമത്തിൽ മറ്റൊരു മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്തി. വിദിയുടെ മരണം കൊലപാതകമെന്ന് തെളിയുന്നത് വരെ ബാക്കി മരണങ്ങളെല്ലാം അകസ്മികമാണെന്നായിരുന്നു അനുമാനിക്കപ്പെട്ടിരുന്നത്.











Discussion about this post