പ്രതിഷേധങ്ങളെ അവഗണിച്ച് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്ജും, കൊല്ലത്ത് മുകേഷും, അഴിക്കോട് എം.വി നികേഷ് കുമാറും സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
വീണ ജോര്‍ജ്ജിനെ ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത് അവഗണിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കൊല്ലത്ത് വിഎസ് പക്ഷ നേതാവായ പി,കെ ഗുരുദാസനെ ഒഴിവാക്കി നടന്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയും എതിര്‍പ്പുയര്‍ന്നു. അഴീക്കോട് കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനായ എംവി രാഘവന്റെ മകന്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. എം.വി നികേഷ് കുമാറിനെ ഏത് ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും.
Discussion about this post