ലണ്ടന്‍: റോഹിങ്ക്യ അഭയാര്‍ഥികളെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെ സമാധാന നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ ഭരണകക്ഷി നേതാവുമായ ഓങ്‌സ്യാന്‍ സൂചി നടത്തിയ പരാമര്‍ശം വിവാദമായി. തന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഒരു മുസ്‌ലിമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ബി.ബി.സിയുടെ മിഷാല്‍ ഹുസൈനുമായുള്ള അഭിമുഖത്തിനു ശേഷം സൂചി പറഞ്ഞിരുന്നു. സൂചിയെ പറ്റി പത്രപ്രവര്‍ത്തകനായ പീറ്റര്‍ പൊഫാം എഴുതിയ പുതിയ പുസ്തകത്തിലാണ് (ദി ലേഡി ആന്‍ഡ് ദി ജനറല്‍സ്: ഓങ്‌സാന്‍ സൂചി ആന്‍ഡ് ബര്‍മാസ് സ്ട്രഗ്ള്‍ ഫോര്‍ ഫ്രീഡം) വെളിപ്പെടുത്തലുള്ളത്.
2013ലായിരുന്നു അഭിമുഖം നടന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിക്കുമോ എന്ന ചോദ്യത്തിന് പ്രതിരോധത്തില്‍ ഊന്നിയുള്ള മറുപടിയായിരുന്നു സൂചിയുടേത്.മുസ്ലിംങ്ങള്‍ മാത്രമല്ല ഇത്തരം ഭീഷണികള്‍ നേരിടുന്നതെന്നായിരുന്നു സൂചിയുടെ മറുപടി. ‘മ്യാന്‍മറില്‍ പലരും പീഡനത്തിന് ഇരയാകുന്നുണ്ട്. ബുദ്ധമത വിശ്വാസികള്‍ക്കും പല കാരണങ്ങളാലും രാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഇവിടുത്തെ ഏകാധിപത്യ ഭരണത്തിന്റെ ഫലമാണ്’ ഇതായിരുന്നു സൂചിയുടെ വാക്കുകള്‍. മിതവാദികളായ ധാരാളം മുസ്‌ലിംകള്‍ മ്യാന്‍മറിലുണ്ട്. അവരെല്ലാം സമൂഹവുമായി നല്ല രീതിയില്‍ ബന്ധം സ്ഥാപിച്ചവരാണ്. എന്നാല്‍ ഇരു വിഭാഗത്തിലുമുണ്ടാകുന്ന ഭയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ ഭയം മുസ് ലിംകള്‍ മാത്രമല്ല, ബുദ്ധമതക്കാരും നേരിടുന്നുണ്ട് സൂചി പറഞ്ഞു.
സൂചി നേതൃത്വം നല്‍കുന്ന നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയമാണ് മ്യാന്‍മറില്‍ നേടിയത്. സൂചിയുടെ അടുത്ത അനുയായിയായ ഹ്തിന്‍ ക്യാവ് രാജ്യത്തിന്റെ പ്രസിഡന്റാണ് ഇപ്പോള്‍. ഈ മന്ത്രിസഭയില്‍ സൂചി അംഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് സ്യൂചി അഭയാര്‍ത്ഥികള്‍ക്ക് എതിര് എന്ന രീതിയില്‍ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്.
Discussion about this post