ഇൻഡിഗോ വിമാന യാത്രാ പ്രതിസന്ധിയിൽ കുറ്റസമ്മതം നടത്തി സിഇഒ പീറ്റർ എൽബേഴ്‌സ്. കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് ഇൻഡിഗോ സിഇഒയുടെ കുറ്റസമ്മതം. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ളകൂടിക്കാഴ്ചയിലാണ് ഇൻഡിഗോ സിഇഒ കുറ്റ സമ്മതം നടത്തിയത്.
യോഗത്തിൽ ഇൻഡിഗോയ്ക്കെതിരെ കടുത്ത വിമർശനമാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഐയും നടത്തിയത്. കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകൾ അവർ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ് ഡി ടിഎൽ) ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സി ഇ ഒ പീറ്റർ എൽബേഴ്‌സ് സമ്മതിച്ചതായാണ് റിപ്പോർട്ട്. പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സർവീസുകൾ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം.
സിഇഒ പീറ്റർ എൽബേഴ്‌സിനെതിരെ കടുത്ത നടപടി ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ. ഡി ജി സി എ അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുണ്ടാകും. ഇൻഡിഗോക്ക് നൽകിയ ഇളവുകൾ ഫെബ്രുവരി 10 വരെ മാത്രമാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.











Discussion about this post