ചത്തീസ്ഗഢ് ബിജാപൂർ ജില്ലയിലെ വിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയുടെ മുഖം മാറുന്നു. ഗ്രാമത്തിൽ ആദ്യമായി ഇതാ മൊബൈൽ ടവർ സ്ഥാപിതമായിരിക്കുകയാണ്. ഗ്രാമം കമ്യൂണിസ്റ്റ് ഭീകരമുക്തമായതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയതോടെ ഭീകരർ ഗ്രാമം ഉപേക്ഷിക്കുകയും വികസനം സാധ്യമാവുകയുമായിരുന്നു.തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ വനമേഖലയിലാണ് കൊണ്ടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ റോഡുകൾ, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലാത്ത അവസ്ഥ ഏറെക്കാലമായി നിലനിന്നിരുന്നു.
ടവർ പ്രവർത്തനക്ഷമം ആയതോടെ ഗ്രാമവാസികൾ ടവർ നിൽക്കുന്ന സ്ഥലത്തേക്ക് റാലി നടത്തി. പരമ്പരാഗത ആചാരങ്ങൾ നടത്തി. നൃത്തം ചെയ്താണ് ഗ്രാമീണർ ടവർ എത്തിയതിനെ ആഘോഷിച്ചത്. ടവർ വന്നതോടെ ഗ്രാമവാസികൾക്ക് ബാങ്കിങ് സേവനങ്ങൾ അടക്കം ലഭ്യമാകും.
മൊബൈൽ കണക്ടിവിറ്റി ഇല്ലാത്തതിനാൽ ബാങ്കിങ് സേവനങ്ങൾക്കായി ഗ്രാമവാസികൾക്ക് മുൻപ് ദീർഘദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. വിവാഹിതരായ ഓരോ സ്ത്രീക്കും പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യ കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനെ കണക്ടിവിറ്റി പ്രശ്‌നം ബാധിച്ചിരുന്നതായി അധികൃതർ പറയുന്നു.













Discussion about this post