ചെന്നൈ : ക്ഷേത്രഫണ്ടുപയോഗിച്ചു നിർമ്മിച്ച യാത്രി നിവാസ് സംസ്ഥാന ടൂറിസം വകുപ്പിന്റെ വാണിജ്യ ഹോട്ടലുകളാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിദൂരസ്ഥലങ്ങളിൽ നിന്നും ആ ക്ഷേത്രത്തിൽ തീർത്ഥാടനത്തിനായി എത്തുന്ന ഭക്തർക്ക് താമസ സൗകര്യത്തിനായി മാത്രം ഉദ്ദേശിച്ചുള്ളതാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച യാത്രി നിവാസിന്റെ നിയന്ത്രണം ടിടിഡിസിക്ക് നൽകിക്കൊണ്ടുള്ള തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ക്ഷേത്ര ഫണ്ടിൽ നിന്ന് അധികമായി ലഭിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച യാത്രി നിവാസ് കോട്ടേജ് സമുച്ചയങ്ങളുടെ നിയന്ത്രണം സംസ്ഥാനത്തുടനീളമുള്ള തമിഴ്‌നാട് ടൂറിസം വികസന കോർപ്പറേഷനിലേക്ക് (ടിടിഡിസി) കൈമാറിയ സർക്കാർ ഉത്തരവ് (ജിഒ) തടഞ്ഞു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആണ് ഉത്തരവിട്ടത്.
2024 ഏപ്രിൽ 26-ന് ടൂറിസം, സാംസ്കാരിക, മത എൻഡോവ്‌മെന്റ് വകുപ്പ് പുറപ്പെടുവിച്ച ജിഒ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു മത മഠത്തിന്റെ മാനേജർ എസ് വിജയനാരായണൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുച്ചെന്തൂരിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ, താനും സുഹൃത്തും ക്ഷേത്രത്തിലെ ‘ഹോട്ടൽ ആലയ’ത്തിൽ താമസിച്ചിരുന്നുവെന്ന് ഹർജിക്കാരൻ പറഞ്ഞു. എന്നിരുന്നാലും, തീർത്ഥാടകർക്ക് താങ്ങാനാവുന്ന വിലയ്ക്ക് താമസ സൗകര്യം നൽകുന്നതിനായി കോടിക്കണക്കിന് മിച്ച ക്ഷേത്ര ഫണ്ടിൽ നിന്ന് നിർമ്മിച്ച യാത്രി നിവാസുകളിൽ ഒന്നായിരുന്നു ഈ ഹോട്ടൽ എന്ന് അദ്ദേഹം മനസ്സിലാക്കി. 2024 ഏപ്രിൽ 26- ലെ പ്രസ്തുത ജി.ഒയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന എച്ച്.ആർ & സി.ഇ വകുപ്പ് അത്തരം നിരവധി കോട്ടേജ് സമുച്ചയങ്ങൾ ടി.ടി.ഡി.സിക്ക് കൈമാറി, അവർ അമിത ഫീസ് ഈടാക്കി സ്റ്റേറ്റ് ടൂറിസത്തിനായി വാണിജ്യ ഹോട്ടലുകളായി ഇവ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും, ഇത് സമുച്ചയങ്ങൾ ഏതു ഉദ്ദേശ ലക്ഷ്യത്തോടെയാണോ സ്ഥാപിച്ചത് അത് ഭക്തരുടെ ഹിതത്തിനെതിരായി ഭക്തരുടെയും തീർത്ഥാടകരുടെയും അവകാശങ്ങൾക്ക് ദോഷം വരുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തുള്ള ക്ഷേത്ര സ്വത്തുക്കൾ വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് നിരോധിക്കുന്ന എച്ച്.ആർ & സി.ഇ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഈ ജി.ഒ എന്ന് ചൂണ്ടിക്കാട്ടി, ഉത്തരവ് റദ്ദാക്കി കോട്ടേജുകൾ അതത് ക്ഷേത്ര ട്രസ്റ്റികൾക്കോ യോഗ്യരായ വ്യക്തികൾക്കോ തിരികെ നൽകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.











Discussion about this post