ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവരെ സേവിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സർക്കാർ കാരണം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കുക. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ്, പക്ഷേ അവ പൊതുജനങ്ങളെ ഉപദ്രവിക്കുന്നതിനു വേണ്ടിയല്ല, വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് നിർമ്മിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇന്‍ഡിഗോ പ്രതിസന്ധിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്.
സാധാരണ പൗരന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഒരു നിയമമോ നിർദ്ദേശമോ ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി മോദി വളരെ വ്യക്തമായ വാക്കുകളിൽ പറഞ്ഞിട്ടുണ്ട്. ഇത് സംഭവിക്കരുത്. നിയമങ്ങൾ ജനങ്ങൾക്ക് ഒരു ഭാരമാകരുത്, മറിച്ച് അവരുടെ സൗകര്യത്തിന് വേണ്ടിയായിരിക്കണമെന്ന് പാർലമെന്റികാര്യമന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.













Discussion about this post