ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർണാടക നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ. സർക്കാർ നടത്തുന്ന പരിപാടി എന്ന നിലയിൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു വിജയാനന്ദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം. എന്ത് കൊണ്ടാണ് നമ്മൾ ആഘോഷിക്കാതിരിക്കുന്നത്. അത് തെറ്റാണ്. ഈ പ്രീതിപ്പെടുത്തൽ കൊണ്ട് എന്ത് ചെയ്യാൻ കഴിയും. ടിപ്പു ജയന്തി നമ്മൾ ആഘോഷിക്കാൻ തുടങ്ങിയത് 2013 മുതലാണ്. അത് പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. നമ്മൾ മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ ജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ എന്നായിരുന്നു എംഎൽഎയുടെ ചോദ്യം.
ടിപ്പു ജയന്തി ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്? അദ്ദേഹം ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്. അംബേദ്കർ അത് പരാമർശിച്ചിട്ടുണ്ട്. ടിപ്പു സുൽത്താൻ ആധുനിക റോക്കറ്റുകൾ കണ്ടുപിടിക്കാൻ ശ്രമിച്ചു, ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമുക്ക് നമ്മുടെ ചരിത്രം അറിയാം, പക്ഷേ ബിജെപി എപ്പോഴും വർഗീയ രാഷ്ട്രീയം കളിക്കുന്നു. അത് നമ്മുടെ സർക്കാരും നമ്മുടെ മുഖ്യമന്ത്രിയുമാണ്. സഭയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ നോക്കാമെന്നായിരുന്നു എംഎൽഎ മാദ്ധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.
ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനെതിരെ ബിജെപി രംഗത്തെത്തി. ടിപ്പു ജയന്തി പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ ഏത് നീക്കത്തെയും ബിജെപി തീർച്ചയായും എതിർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആർ അശോകയുടെ പ്രതികരണം. ‘ഹിന്ദുക്കളെ വെറുക്കുകയും മുസ്ലിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ കോൺഗ്രസ് ടിപ്പു സുൽത്താന്റെയല്ല ബിൻ ലാദന്റെ വരെ ജയന്തി ആഘോഷിക്കുമെന്നും’ ആശോക പ്രതികരിച്ചു.
ആഘോഷങ്ങളുമായി മുന്നോട്ടുപോയാൽ സർക്കാരിന് ‘ജൻ ആന്ദോളന’ നടത്തുമെന്ന് ബിജെപി നേതാവ് സിടി രവി മുന്നറിയിപ്പ് നൽകി. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ‘ടിപ്പു സുൽത്താന്റെ യഥാർത്ഥ സ്വഭാവം പഠിക്കാൻ’ രവി കോൺഗ്രസ് എംഎൽഎയെ ഉപദേശിച്ചു. ‘നിങ്ങൾക്ക് ഒരു ജയന്തി ആഘോഷിക്കണമെങ്കിൽ, മാനവിക കവി ശിശുനാല ഷെരീഫിനെ ആഘോഷിക്കുക. ഒരു മതഭ്രാന്തന്റെ ആഘോഷം ഞങ്ങൾ അംഗീകരിക്കില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. ഭരണപരമായ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് സർക്കാർ ഇതുപോലുള്ള ഭിന്നിപ്പിക്കുന്ന വിഷയങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘കന്നഡിഗങ്ങൾ നിശബ്ദരായിരിക്കില്ല. ടിപ്പു ജയന്തി തിരികെ കൊണ്ടുവന്നാൽ, ഞങ്ങൾ വെറുതെ ഇരിക്കില്ല. പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.










Discussion about this post