ചെന്നൈ : നിരവധി ഇന്ത്യക്കാർക്കുള്ള എച്ച് 1 ബി വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകൾ. വിസ അപേക്ഷകളുടെ സോഷ്യൽ മീഡിയ പരിശോധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയം പ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്.
നേരത്തെ വിസ അപ്പോയിന്റ്മെന്റുകൾ ലഭിച്ചിരുന്ന നിരവധി പേർക്ക്
ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി ഒരു പ്രത്യേക സന്ദേശം അയക്കുകയായിരുന്നു. അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായും മാറ്റിവെച്ചതായും നിരവധി പേർക്ക് സന്ദേശം ലഭിച്ചു.
ഡിസംബർ പകുതി മുതൽ അവസാനം വരെ നടത്താനിരുന്ന അഭിമുഖങ്ങൾ മാർച്ചിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
ഡിസംബർ 15 മുതൽ, അപേക്ഷകരുടെ ഓൺലൈൻ പ്രവർത്തനം ഉദ്യോഗസ്ഥർ പരിശോധിച്ച് വിലയിരുത്തും. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സുരക്ഷയ്‌ക്കോ പൊതു സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്നതോ യുഎസിന്റെ നയങ്ങൾക്ക് സ്വീകാര്യമല്ലാത്തതോ ആയ പ്രവർത്തനങ്ങൾ വിസ അപേക്ഷകളുടെ സോഷ്യൽ മീഡിയകളിൽ കണ്ടെത്തിയാൽ വിസ പൂർണ്ണമായും നിഷേധിക്കപ്പെടുന്നതാണ്.












Discussion about this post