കണ്ണൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാർത്ഥി കാമുകനോടൊപ്പം ഒളിച്ചോടിയത് വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. ചൊക്ലി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആണ് ഒളിച്ചോടിയിരുന്നത്. ഡിസംബർ ആറിന് ആയിരുന്നു ഈ വിവാദമായ ഒളിച്ചോട്ടം. ഇപ്പോൾ ഒളിച്ചോടിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ കാമുകനൊപ്പം വിട്ടിരിക്കുകയാണ് കോടതി.
തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയുടെ മാതാവ് ചൊക്ലി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പെൺകുട്ടി ബിജെപികാരനോടൊപ്പം ആണ് പോയിരിക്കുന്നത് എന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചു. അതേസമയം വിഷയത്തിൽ മൂന്നു മുന്നണികളും തമ്മിൽ കടുത്ത വാക്പോരുകളും നടന്നു.
മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ സിപിഎം തട്ടിക്കൊണ്ടു പോയതാണെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ട് ഭിന്നിപ്പിക്കുന്നതിനുള്ള സിപിഎമ്മിന്റെ ശ്രമമാണ് നടന്നതെന്നും സ്ഥാനാർത്ഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാൻ ആണ് സാധ്യത എന്നുമാണ് യുഡിഎഫ് കുറ്റപ്പെടുത്തിയിരുന്നത്. അതേസമയം പോലീസ് സ്റ്റേഷനിൽ ഹാജരായ മുസ്ലിംലീഗ് സ്ഥാനാർത്ഥിയായ യുവതിയെയും ആൺ സുഹൃത്തിനെയും പോലീസ് കോടതിയിൽ ഹാജരാക്കി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.












Discussion about this post