സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് അറിയിച്ച് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസ്സമുണ്ടായവര്‍ക്ക് 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്. അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചർ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് വൗച്ചറുകള്‍ നല്‍കുക. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇൻഡിഗോ വൗച്ചർ നൽകുന്നതെന്ന് കമ്പനി അറിയിച്ചു.
നിലവില്‍ തടസ്സമുണ്ടായ യാത്രകളുടെ നിരക്കുകള്‍ തിരികെ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവര്‍ക്കും ഉടനെ പണം ലഭിക്കും
ഡിസംബര്‍ രണ്ടിന് ആരംഭിച്ച പ്രതിസന്ധി പത്ത് ദിവസത്തോളമാണ് നീണ്ടത്. അതിനിടെ ഇന്‍ഡിഗോ സിഇഒ ഉള്‍പ്പടെയുള്ളവരെ ഡിജിസിഎ വിളിച്ചുവരുത്തി. സര്‍വീസ് പുനഃസ്ഥാപിക്കല്‍, പണം തിരികെ നല്‍കല്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.













Discussion about this post