ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ ആശ്ചര്യം തോന്നുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയിൽ ശക്തമായ ബലാത്സംഗവിരുദ്ധ നിയമങ്ങളുണ്ട്. എന്നാൽ, ഭർത്താക്കന്മാർക്ക് ഇതിൽ ഇളവുകളുണ്ട്. അനുമതിയില്ലാതെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനാൽ ഇത് ഭർതൃബലാത്സംഗം തന്നെയാണെന്നും തരൂർ പറഞ്ഞു.നിലവിലെ വ്യവസ്ഥയനുസരിച്ച് വിവാഹം വിശുദ്ധമായ ഒരു പ്രക്രിയയാണ്. അതിനുള്ളിൽ നടക്കുന്ന ഒന്നും മറ്റെന്തെങ്കിലും ആയി കണക്കാക്കാൻ കഴിയില്ല എന്ന കാലഹരണപ്പെട്ട അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ഭർതൃബലാത്സംഗം ലൈംഗിക ബന്ധത്തിനുള്ളിൽ അനുവദനീയമാണെന്ന നിശബ്ദമായ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നാം നിലകൊള്ളണം, പലപ്പോഴും അവ അവഗണിക്കപ്പെടുന്നു. നമ്മൾ അതിനായി ശബ്ദമുയർത്തണമെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.
ലോകത്തിലെ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Discussion about this post