വോട്ട് ചോരിയിൽ ഇൻഡി സഖ്യത്തിനുള്ളിൽ ഭിന്നാഭിപ്രായം. വോട്ട് ചോരി കോൺഗ്രസിന്റെ മാത്രം പ്രചാരണവിഷയമാണെന്നും എല്ലാവർക്കും അവരവരുടെ നയം ഉണ്ടാകുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ഓരോ പാർട്ടിക്കും അവരുടെ അജണ്ട തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. വോട്ട് മോഷണം അവരുടെ പ്രധാന വിഷയമായി തിരഞ്ഞെടുക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്. അവർ എന്തുചെയ്യണമെന്ന് ഞങ്ങൾ പറയേണ്ട കാര്യമില്ല. അവർക്ക് അവരുടെ വിഷയം തിരഞ്ഞെടുക്കാം, ഞങ്ങൾ ഞങ്ങളുടെ വിഷയവും തിരഞ്ഞെടുക്കും.’എന്നാണ് ഒമർ അബ്ദുള്ള വ്യക്തമാക്കിയത്.
ഇൻഡി സഖ്യം അത്യാസന്ന നിലയിലാണ് എന്ന വിമർശനം ഒരാഴ്ച മുൻപ് ഒമർ അബ്ദുള്ള ഉന്നയിച്ചിരുന്നു. ‘സഖ്യം ഇപ്പോൾ അത്യാസന്ന നിലയിലാണ്. ഇടയ്ക്ക് ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നാൽ സഖ്യം ഉയർത്തെഴുന്നേൽക്കും. ബിഹാർ തെരഞ്ഞെടുപ്പ് ഫലം പോലെയെന്തെങ്കിലും സംഭവിച്ചാൽ വീണ്ടും നിർജീവമാകുമെന്നായിരുന്നു പ്രസ്താവന.










Discussion about this post