ഇന്ത്യ സന്ദർശനത്തിനിടെ സനാതന ധർമ്മവിശ്വാസത്തെ കൗതുകത്തോടെ വീക്ഷിച്ച് ലോകഫുട്‌ബോൾ താരം ലയണൽ മെസി. ഹിന്ദുവിശ്വാസിയെ പോലെയായിരുന്നു അനന്ത് അംബാനിയുടെ വൻതാരയിലെത്തിയപ്പോൾ ലോകതാരത്തിന്റെ പ്രവർത്തനങ്ങളത്രേയും.
നെറ്റിയിൽ ചുവന്ന കുറിയുമണിഞ്ഞ് കയ്യിൽ ആരതിയുഴിയുവാൻ പൂജാദ്രവ്യങ്ങൾ നിറച്ച താലവുമായാണ് മെസി എത്തിയത്. മെസിയുടെ ട ഇൻറർ മിയാമി താരങ്ങളായ ലൂയി സുവാരസും റൊഡ്രിഗോ ഡി പോളും നെറ്റിയിൽ കുറിയണിഞ്ഞും ആരതിയുഴിയാൻ താലവുമായി ഒപ്പം ഉണ്ടായിരുന്നു.
ജാം നഗറിൽ അനന്ത് അംബാനിയും ഭാര്യ രാധികാ മെർച്ചൻറുമായിരുന്നു മെസ്സിയെയും സുവാരസിനെയും ഡി പോളിനെയും സ്വീകരിച്ചത്. ഈ സമയമാണ് മെസിയും സംഘവും ആരതി ഉഴിയുന്ന ചടങ്ങിൽ പങ്കെടുത്തത്. താരങ്ങൾ ഇവിടുത്തെ അംബേ മാതാ പൂജ, ഗണേഷ് പൂജ, ഹനുമാൻ പൂജ, ശിവ അഭിഷേകം എന്നീ ചടങ്ങുകളിലും പങ്കെടുത്തു. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. ഹിന്ദു ദൈവങ്ങൾക്ക് മുൻപിൽ ശിരസ്സ് കുനിച്ച് പ്രാർത്ഥിക്കുന്ന മെസ്സിയുടെ ചിത്രം പുറത്ത് വരുന്നുണ്ട്.










Discussion about this post