പട്ന : പട്നയിൽ ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്ത് വിതരണത്തിനിടയിൽ ഹിജാബ് ധരിച്ച് മുഖംമറച്ച് എത്തിയ യുവതിയുടെ മുഖംമൂടി മുഖ്യമന്ത്രി നിതീഷ് കുമാർ മാറ്റി നോക്കിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. തീവ്ര ഇസ്ലാമിക വാദികളിൽ നിന്നും ബീഹാർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ ഇപ്പോൾ മുഖ്യമന്ത്രി ഹിജാബ് മാറ്റി നോക്കിയ യുവതി ജോലി സ്വീകരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്.
ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ ആണ് വിവാദത്തിന് പിന്നാലെ സർക്കാർ ജോലി സ്വീകരിക്കില്ലെന്ന് അറിയിച്ചത്. യുവതിയുടെ സഹോദരനാണ് തീരുമാനം അറിയിച്ചത്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് യുവതി ജോലി നിരസിച്ചതെന്നാണ് വിവരം. വിവാദങ്ങളെ തുടർന്ന് നുസ്രത്ത് പർവീൺ മാനസിക വിഷമവും സംഘർഷവും നേരിടുന്നുണ്ട് എന്നും സഹോദരൻ സൂചിപ്പിച്ചു.










Discussion about this post