ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും ഇവർക്ക്കാൽലക്ഷം രൂപ പ്രതിഫലംനൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ‘ആരെങ്കിലും അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിക്കാൻ സഹായിച്ചാൽ പോലീസ് അവർക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ഞങ്ങൾതീരുമാനിച്ചു. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവരെ രാഹവീർ’ എന്ന് വിളിക്കാനും 25,000 രൂപ പാരിതോഷികം നൽകാനും ഞങ്ങൾ തീരുമാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
10 മിനിറ്റിന്റെ വിളിപ്പുറത്ത് ആംബുലൻസ് എത്തിക്കാനും ആധുനികീകരിച്ച ആംബുലൻസ്സേവനത്തിനും സംസ്ഥാനങ്ങളുമായി ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഇതിന് കേന്ദ്രീകൃതനമ്പർകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആദ്യഏഴുദിവസത്തെ 2.5 ലക്ഷം രൂപവരെയുള്ള ബില്ലും ദേശീയപാത അതോറിറ്റി ഇൻഷുറൻസിലൂടെനൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഏത് രാജ്യത്തിന്റെ വളർച്ചക്കും അടിസ്ഥാന സൗകര്യങ്ങൾ അത്യന്തം പ്രധാനമാണ്. റോഡുകൾ, ജലം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം എന്നിവ വികസിപ്പിക്കാതെവ്യവസായ-വാണിജ്യ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കാനാകില്ല. നിക്ഷേപമില്ലെങ്കിൽതൊഴിൽ സൃഷ്ടിക്കാനാകില്ല; തൊഴിൽ ഇല്ലെങ്കിൽ ദാരിദ്ര്യം ഇല്ലാതാക്കാനും സാധിക്കില്ല” നിതിൻഗഡ്കരി പറഞ്ഞു.













Discussion about this post