ഇസ്ലാമാബാദ് : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ. നിതീഷ് കുമാറിന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. മുസ്ലിം യുവതിയുടെ ഹിജാബ് ബലമായി അഴിച്ചുമാറ്റിയ നടപടി വളരെ ലജ്ജാകരവും, അപലപനീയവും, മനുഷ്യത്വരഹിതവുമാണെന്ന് പാകിസ്താൻ മനുഷ്യാവകാശ കൗൺസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി.
വിഷയത്തിൽ ഇന്ത്യൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇരയായ വനിതാ ഡോക്ടർക്ക് പൂർണ്ണ സംരക്ഷണവും നീതിയും നൽകണം. ഉത്തരവാദിത്തപ്പെട്ട വ്യക്തികൾക്കെതിരെ വ്യക്തവും കർശനവുമായ നിയമനടപടി സ്വീകരിക്കണം എന്നും പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.












Discussion about this post