ന്യൂഡൽഹി : ദേശീയ തൊഴിലുറപ്പ് പദ്ധതിയെ വിപുലീകൃതമായി പുനരാവിഷ്കരിക്കുന്ന വിബി-ജി റാം ജി ബിൽ രാജ്യസഭയിലും പാസായി. ഇരുസഭകളിലും പാസായ ബിൽ രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറുന്നതാണ്. ജി റാം ജി ബിൽ പാസാക്കുന്നതിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ രാത്രി മുഴുവൻ പ്രതിഷേധിച്ചു. 12 മണിക്കൂർ ധർണയാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് സമുച്ചയത്തിൽനടത്തിയത്.
കേന്ദ്രസർക്കാർ വിബി-ജി റാം ജി ബിൽ അട്ടിമറിച്ചുവെന്ന് രാജ്യസഭാ ഉപനേതാവായ തൃണമൂൽ കോൺഗ്രസ് അംഗം സാഗരിക ഘോഷ് ആരോപിച്ചു. ലോക്‌സഭ നേരത്തെ ബിൽ അംഗീകരിച്ചതിനെത്തുടർന്ന് അർദ്ധരാത്രിക്ക് ശേഷം രാജ്യസഭ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷ അംഗങ്ങൾ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും പാർലമെന്ററി പാനലിന് റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പാർലമെന്റിന് പുറത്ത് രാത്രി മുഴുവൻ പ്രതിഷേധിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.
രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നതിനിടെ നിരവധി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബില്ലിന്റെ പകർപ്പുകൾ കീറിയെറിയുകയും ചെയ്തു. വിബി-ജി റാം ജി ബിൽ സംസ്ഥാനങ്ങൾക്ക് മേൽ അധികഭാരം ചുമത്തുമെന്നും വൈകാതെ തന്നെ ഈ പദ്ധതി പൊളിയുമെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു.










Discussion about this post