മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസൻ അന്തരിച്ചു. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. ഇന്ന് പുലർച്ചെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു പ്രായം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വന്നതാണ്.
അടുത്തിടെ നടന്ന ചില അഭിമുഖങ്ങളിൽ അദ്ദേഹം പഴയതുപോലെ തന്നെ തമാശകൾ പറഞ്ഞും സജീവമായും പ്രത്യക്ഷപ്പെട്ടിരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മിടുക്ക്. സന്ദേശം (1991), നാടോടിക്കാറ്റ് (1987) വടക്കുനോക്കിയന്ത്രം (1989) ചിന്താവിഷ്ടയായ ശ്യാമള (1998) മഴയെത്തും മുൻപെ (1995 ഉദയനാണ് താരം (2005) തുടങ്ങി മലയാളികളെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനേകം തിരക്കഥകൾ ഒരുക്കി.
വിമലയാണ് ശ്രീനിവാസന്റെ ഭാര്യ. സംവിധായകരും നടന്മാരുമായ വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.













Discussion about this post