ധാക്ക : ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവും കടുത്ത ഇന്ത്യ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഹാദിയുടെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളും ആക്രമണങ്ങളും ആണ് ബംഗ്ലാദേശിൽ ഉടനീളം നടക്കുന്നത്. തീവ്ര ഇസ്ലാമിക വാദികളാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞദിവസം ഈ പ്രതിഷേധക്കാർ ഒരു ഹിന്ദു യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് മീഡിയ ഹൗസ് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അക്രമികൾ തകർത്തു. ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്ക് നേരെയും ആക്രമണം ഉണ്ടായി.
ബംഗ്ലാദേശിലെ ഇടതുപക്ഷ സംഘടനകളുടെ ഓഫീസുകൾക്ക് നേരെയും വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഇടതുപക്ഷ ഗ്രൂപ്പുകളുടെ നിരവധി കെട്ടിടങ്ങൾക്ക് ഇസ്ലാമികവാദികൾ തീയിട്ടു. സിംഗപ്പൂരിൽ നിന്ന് ഹാദിയുടെ മൃതദേഹം ധാക്കയിൽ എത്തിച്ചതിന് തൊട്ടുപിന്നാലെ, തലസ്ഥാനത്തെ ഇടതുപക്ഷ സംഘടനയായ ഉദിച്ചി ശിൽപിഗോഷ്ഠിയുടെ പ്രധാന ഓഫീസ് തീ വെച്ച് നശിപ്പിച്ചു.
ഹാദിയുടെ ശവസംസ്കാര പ്രാർത്ഥനകൾ ശനിയാഴ്ച ഉച്ചയ്ക്ക് പാർലമെന്റ് പരിസരത്ത് നടക്കും. ക്രമസമാധാനം നിലനിർത്തുന്നതിനായി ധാക്കയിലെ നിരവധി പ്രധാന സ്ഥലങ്ങളിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.












Discussion about this post