ന്യൂഡൽഹി : യു എസിന്റെ എഎസ്ടി സ്പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും. ഡിസംബർ 24 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. ഐഎസ്ആർഒയുടെ എൽവിഎം3-എം6 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ എഎസ്ടി സ്പേസ് മൊബൈൽ ഇൻകോർപ്പറേറ്റഡിന്റെ ‘ബ്ലൂബേർഡ് ബ്ലോക്ക്-2’ ഉപഗ്രഹത്തിന്റെ സമർപ്പിത വാണിജ്യ വിക്ഷേപണമാണ് ഐഎസ്ആർഒ നടത്താൻ ഒരുങ്ങുന്നത്.
2025 ഡിസംബർ 24 ന് ഇന്ത്യൻ സമയം രാവിലെ 08:54 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ പാഡായ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് നടക്കുമെന്ന് ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചു. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള ഒരു വാണിജ്യ കരാറിലൂടെയാണ് യുഎസിന്റെ ഉപഗ്രഹവിക്ഷേപണം ഐഎസ്ആർഒ നടത്തുന്നത്.
ലോകമെമ്പാടുമുള്ള ദൈനംദിന സ്മാർട്ട്‌ഫോണുകളിലേക്ക് 24/7 ഹൈ-സ്പീഡ് സെല്ലുലാർ ബ്രോഡ്‌ബാൻഡ് നേരിട്ട് എത്തിക്കുന്നതിനാണ് അടുത്ത തലമുറ ബ്ലൂബേർഡ് ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് എഎസ്ടി സ്പേസ് മൊബൈൽ അറിയിച്ചു.













Discussion about this post