ഇസ്ലാമാബാദ് : തോഷഖാന -2 കേസിൽ വിധി പറഞ്ഞ് പാകിസ്താൻ കോടതി. പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീക് – ഇ – ഇൻസാഫ് ( പിടിഐ ) സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വർഷം തടവും 16.4 മില്യൺ രൂപ വീതം പിഴയും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ചാണ് കനത്ത സുരക്ഷാ സന്നാഹത്തിൽ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദ് വിധി പുറപ്പെടുവിച്ചത്.
സൗദി അറേബ്യയിൽ നിന്ന് പാകിസ്താൻ പ്രധാനമന്ത്രി എന്ന നിലയിൽ ലഭിച്ച ആഡംബര സമ്മാനങ്ങൾ വിൽപ്പന നടത്തി ഇമ്രാൻ ഖാനും ഭാര്യയും രാജ്യത്തെ വഞ്ചിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 മെയ് മാസത്തിൽ സൗദി കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനിടെ ഇമ്രാന് സമ്മാനിച്ച വിലകൂടിയ ബൾഗറി ആഭരണ സെറ്റ് മറിച്ചു വിറ്റെന്നാണ് ആരോപണം. പാകിസ്താൻ പീനൽ കോഡിലെ സെക്ഷൻ 34 (പൊതു ഉദ്ദേശ്യം), 409 (ക്രിമിനൽ വിശ്വാസ വഞ്ചന) എന്നിവ പ്രകാരം 10 വർഷം കഠിന തടവും, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 5(2) (പൊതുജന സേവകരുടെ ക്രിമിനൽ ദുഷ്‌പെരുമാറ്റം) പ്രകാരം ഏഴ് വർഷവും ആണ് ശിക്ഷ വിധിച്ചിട്ടുള്ളത്.












Discussion about this post