തിരുവനന്തപുരം:ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. സിപിഐ കഴിഞ്ഞ തവണത്തെ 27 സീറ്റില്‍ തന്നെ മല്‍സരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ഇടതുമുന്നണി യോഗത്തിനു മുന്‍പു സീറ്റുകളുടെ കാര്യത്തില്‍ മറ്റു ഘടകകക്ഷികളുമായിക്കൂടി അന്തിമ തീരുമാനമുണ്ടാക്കാനാണു സിപിഎം ശ്രമം.
ആദ്യം മൂന്നു സീറ്റുകള്‍ കൂടുതല്‍ ചോദിച്ച സിപിഐ പിന്നീട് ഒരു സീറ്റ് അധികം എന്ന നിലപാടിലേക്കെത്തിയിരുന്നു. ചില സീറ്റുകള്‍ വച്ചുമാറണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സിപിഎം വഴങ്ങിയില്ല. സിപിഎം കടുംപിടുത്തത്തിന് മുന്നില്‍ ഒടുവില്‍ ഒരു സീറ്റ് പോലും കൂടുതല്‍ ലഭിക്കാതെ സിപിഐ ഒത്തുതീര്‍പ്പിനു വഴങ്ങി.
മറ്റു ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ക്കുശേഷം അധിക സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും അറിയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്) നേതാക്കളുമായുള്ള അന്തിമവട്ട ചര്‍ച്ച ഇന്നു രാവിലെ നടക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള സീറ്റുകള്‍ കണ്ടെത്തണമെന്നതും പൂഞ്ഞാര്‍ സീറ്റു നല്‍കി പി.സി. ജോര്‍ജിനെ കൂടെ നിര്‍ത്തണോ എന്ന കാര്യത്തിലും സിപിഎമ്മിലും ആശയകുഴപ്പമുണ്ട്. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനു തൃശൂരില്‍ സീറ്റു നല്‍കാമെന്നു സിപിഎം സമ്മതിച്ചിട്ടുണ്ടെങ്കിലും സീറ്റ് ഏതെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.
Discussion about this post