ഡൽഹിയിലെ പള്ളിയിൽ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിലാണ് അദ്ദേഹം പങ്കുകൊണ്ടത്. ‘ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്തു. സ്‌നേഹം, സമാധാനം, അനുകമ്പ എന്നിവയുടെ കാലാതീതമായ സന്ദേശം ഇവിടെ പ്രതിഫലിച്ചു. ക്രിസ്മസിന്റെ ആവേശം നമ്മുടെ സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ,’ മോദി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്തുതിഗീതങ്ങൾ, ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന എന്നിവ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. ബിജെപി കേരള അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എക്സിലൂടെയും പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു.
സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെ. യേശുക്രിസ്തുവിന്റെ വചനങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം വർദ്ധിപ്പിക്കട്ടെ’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം










Discussion about this post