ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ SA20-യുടെ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഒരു അവിശ്വസനീയമായ സംഭവം നടന്നിരിക്കുകയാണ്. എം.ഐ കേപ് ടൗൺ താരം റയാൻ റിക്കൽറ്റൺ അടിച്ച ഒരു സിക്സ് കാരണം ഒരു ആരാധകന് അടിച്ച ലോട്ടറിയെന്താണെന്ന് നിങ്ങൾക്ക് അറിയുമോ? അടുത്തിടെ എം.ഐ കേപ് ടൗണും ഡർബൻസ് സൂപ്പർ ജയന്റ്‌സും (DSG) തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവം നടന്നത്. റയാൻ റിക്കൽറ്റൺ പായിച്ച ഒരു പടുകൂറ്റൻ സിക്സർ ഗാലറിയിൽ ഇരുന്ന ഒരു ആരാധകൻ ഒറ്റക്കൈ കൊണ്ട് (one-handed catch) പിടിച്ചെടുക്കുകയായിരുന്നു.
ഈ മനോഹരമായ ക്യാച്ചിലൂടെ ആ ആരാധകന് ലഭിച്ചത് 2 മില്യൺ റാൻഡ് (ഏകദേശം 1.08 കോടി ഇന്ത്യൻ രൂപ ആണ്. SA20 ലീഗിലെ ഒരു പ്രത്യേക പ്രമോഷന്റെ ഭാഗമായാണ് ഈ സമ്മാനം. ഗാലറിയിൽ വെച്ച് ഏതെങ്കിലും ആരാധകൻ പന്ത് ഒറ്റക്കൈ കൊണ്ട് ക്ലീൻ ആയി പിടിച്ചാൽ 2 മില്യൺ റാൻഡ് സമ്മാനമായി നൽകുമെന്ന് ലീഗ് അധികൃതർ പ്രഖ്യാപിച്ചിരുന്നു . എന്തായാലും ഈ സീസണിലെ ആദ്യ ഭാഗ്യശാലി ആയി ഈ ആരാധകൻ മാറി.
മത്സരത്തിലേക്ക് വന്നാൽ 65 പന്തിൽ 11 സിക്സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ 113 റൺസ് ആണ് റിക്കൽറ്റൺ അടിച്ചുകൂട്ടിയത്. ഈ സീസണിലെ ആദ്യ സെഞ്ചുറിയും താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. എന്തായാലും താരത്തിന്റെ മികവിനും ടീമിനെ വിജയവര കടത്താനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഡർബൻസ് സൂപ്പർ ജയന്റ്‌സ് ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15 റൺസിനാണ് പരാജയം സമ്മതിച്ചത്.













Discussion about this post